Friday, October 22, 2021

Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് ബാങ്ക് പണി​മു​ട​ക്ക്

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20 മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) ആ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Palakkad

സ്കൂൾ തുറക്കൽ: പ്രവർത്തന പുരോഗതി വിലയിരുത്തി

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിന്റെ അധ്യക്ഷതയിൽ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം വിലയിരുത്തി. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എൽ. എസ്.ജി.ഡി എൻജിനീയർമാർ പരിശോധന നടത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണൻ യോഗത്തിൽ പറഞ്ഞു. […]

ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍

ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Jobs

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷ, […]

Tech

പുതിയ അഞ്ച് പുതിയ ഫീച്ചറുകളുമായി വീണ്ടും വാട്‍സ്ആപ്പ്

വാട്‌സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ, ഹൈറെസല്യൂഷന്‍ ചിത്രങ്ങളും വീഡിയോകളും, ഫോട്ടോ സ്റ്റിക്കര്‍ എന്നീ ഫീച്ചറുകളാണ് വാട്‌സആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍- പ്രത്യേക കോണ്‍ടാക്ടിന് മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വയ്ക്കാന്‍ കഴിയുന്ന സംവിധാനം. ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒസ് ഫോണുകളിലും ലഭിക്കും. ഡിസപ്പിയറിങ് ചാറ്റ്- വാട്‌സ്ആപ്പില്‍ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ […]

വരുന്നു എ.ടി.എം സേവനങ്ങൾക്ക്​ അധിക നിരക്ക്: ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​ സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമു ള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോ ക്താക്കളിൽ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയ വക്കാണ്​ നിരക്ക്​ ഈടാ ക്കുക. 2022 ജനുവരി ഒന്നു മുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബ ല്യത്തിൽ വരികയെന്ന്​ റിസ ർവ്​ ബാങ്ക്​ വിജ്ഞാ പനത്തിൽ പറയുന്നു.ഏഴുവർഷത്തിന്​ ശേ […]

Others

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും. പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുക. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം […]

വിശക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍; ആഗോള പട്ടിണി സൂചികയില്‍ രാജ്യം ആപത്സൂചനയുള്ള വിഭാഗത്തില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തുനിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താന്‍ 92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ […]

രാജ്യത്ത് ജിമെയില്‍ സേവനം തകരാറില്‍

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താവിന് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല എന്ന തരത്തില്‍ പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് മറ്റു ചിലരുടെ പരാതികള്‍. ഗൂഗിള്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ഫെയ്‌സ്ബുക്കിന്റെ വിവിധ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

Follow Us

Advertisement

Recent Posts