കുതിരാൻ തുരങ്കപാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

പാലക്കാട് – തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്​ കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍​ ​ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ്​ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നു രാത്രി ഏഴരയോടെ തുറന്നത്​. ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും. കേരളത്തിലെ ആദ്യ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. പു​തി​യ […]

Continue Reading

കോവിഡ്‌: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം- മന്ത്രി വീണാ ജോര്‍ജ്

കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ ലഭ്യമാകുന്ന […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച..!

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും. cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

Continue Reading

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും ആഡംഭര കാറിൽ കടത്തിയ 70 കിലോ കഞ്ചാവുമായി പിടിയിൽ;

വേലന്താവളം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി. കല്ലടിക്കോട്, ചുങ്കം, പീടികപ്പറമ്പിൽ സനു എന്ന ചുക്ക് സനു വ :39, സുഹൃത്ത് മണ്ണാർക്കാട് , വെട്ടിക്കല്ലടി, ഷഫീഖ് വയ: 27 എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സക്വാഡും , കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ അർദ്ധരാത്രി വേലന്താവളം ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും ആഡംഭര കാറിൻ്റെ ഡിക്കിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. നിരവധി […]

Continue Reading

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക

ബെംഗ്ലൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക. ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കി. അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതൽ പൊലീസിനെ വിന്യസിക്കും. കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സ്കൂളുകള്‍ തുറന്നിരുന്നു. ആദ്യഘട്ടമായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കാനായിരുന്നു വിദഗ്ധ സമിതി ശുപാര്‍ശ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ദിവസം മൂന്ന് മണിക്കൂറാണ് ക്ലാസ് എടുക്കുക. […]

Continue Reading

സ്പെഷ്യൽ ഓണക്കിറ്റ് ഇന്നുമുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 16ന് ​​പൂ​​​ർ​​​ത്തി​​​യാ​​​കും. 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​ണ് ഓ​​ണ​​ക്കി​​റ്റി​​ലു​​ള്ള​​ത്. ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ പി​​​ങ്ക് കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (പി​​​എ​​​ച്ച്എ​​​ച്ച്) ഒ​​​മ്പ​​​തു മു​​​ത​​​ൽ 12 വ​​​രെ നീ​​​ല കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​ൻ​​​പി​​​എ​​​സ്) 13 മു​​​ത​​​ൽ 16 വ​​​രെ വെ​​​ള്ള കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​പി​​​എ​​​ൻ​​​എ​​​സ്) കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യും. ഉ​​​ദ്ഘാ​​​ട​​​നം ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ […]

Continue Reading

ഒറ്റ ദിവസം കൊണ്ട് 4.96 ലക്ഷം പേർക്ക് വാക്‌സിൻ നൽകി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 4,96,619 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്‌സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. എറണാകുളത്ത് രണ്ടു ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 […]

Continue Reading

കുതിരാൻ തുരങ്കം തുറക്കാൻ അനുമതി നൽകി ദേശീയ പാത അതോറിറ്റി

വടക്കഞ്ചേരി :കുതിരാൻ തുരങ്കം തുറക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി. സുരക്ഷാ പരിശോധന പൂർത്തിയായി.തുരങ്ക പാത എന്ന് മുതൽ ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന കാര്യം പൊതു മരാമത്ത് വകുപ്പ് തീരുമാനമെടുക്കും. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യത ഇല്ലെന്ന് പരിശോധനനയിൽ കണ്ടെത്തി.np ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ, റീജിയണൽ ഡയറക്ടർക്ക് പരിശോധന ഫലം സംബന്ധിച്ച കത്ത് കൈമാറി. തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തികൾ പൂർത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാർബൻ ഡൈ ഓക്‌സസൈഡ് എന്നിവയുടെ […]

Continue Reading

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്._ _തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു._ _*ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം*_ _തിരുവനന്തപുരം: നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും […]

Continue Reading