പി.കെ. കാളന്‍ പദ്ധതി : ആടും കൂടും വിതരണം ചെയ്തു

മലമ്പുഴ ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പി.കെ. കാളന്‍ പദ്ധതിയില്‍ ഉപജീവന പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആടും കൂടും വിതരണം ചെയ്തു. 31 ഗുണഭോക്താക്കളില്‍ ആദ്യഘട്ടമായി 11 പേര്‍ക്കാണ് ആടും കൂടും വിതരണം ചെയ്തത്. മലമ്പുഴ പഞ്ചായത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പി.കെ. കാളന്‍ കുടുംബക്ഷേമ പദ്ധതി. 73 കുടുംബങ്ങളാണ് പദ്ധതി ഗുണഭോക്താക്കളായിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാര്‍ മുഖേന ഗുണഭോക്താക്കളായ […]

Continue Reading

ആളിയാര്‍ ഡാം തുറന്നു

ജലനിരപ്പ് 1049.90 അടി എത്തിയതിനാല്‍  ( പൂര്‍ണ്ണ ജലസംഭരണ നിരപ്പ് 1050 അടി) ഇന്ന് ( ഓഗസ്റ്റ് 31) രാവിലെ 11 ന് ആളിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായി ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. സ്പില്‍വേയിലൂടെ 440 ക്യുസെക്‌സ് വെള്ളവും, റിവര്‍സൂയിസ് വഴി 570 ക്യൂസെക്‌സ് വെള്ളവും എന്നതോതില്‍ ആകെ 1010 ക്യൂസെക്‌സ് വെള്ളമാണ് പുഴയിലേക്ക് വിട്ടിട്ടുള്ളത്. ഈ വെള്ളം ചിറ്റൂര്‍ പുഴയിലെത്തുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2417 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 31) 2672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1027 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.2417 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11848 പരിശോധന നടത്തിയതിലാണ് 2672 പേർക്ക് രോഗം സ്ഥിരീകരിച്ചത്.22.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. *ഇന്ന് രോഗം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

നിയമസഭാ സ്പീക്കര്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെ പാലക്കാട്

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സമയം, പരിപാടി ക്രമത്തില്‍ സെപ്തംബര്‍ 01 രാവിലെ 10:00 – അധ്യാപക ആദരം – പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാവിലെ 11: 00 – പാലക്കാട് പ്രസ് ക്ലബ് – ‘മീറ്റ് ദി പ്രസ്സ്’ ഉച്ചക്ക് 12:00 – കെ – ഡിസ്‌ക് മഴമില്ല് ശില്പശാല സമാപനം – ഐ. ആര്‍.ടി.സി, മുണ്ടൂര്‍ സെപ്തംബര്‍ […]

Continue Reading

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുളള അറിവില്ലായ്മയും വൈറല്‍ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ്.  പനി വന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ രോഗനിര്‍ണ്ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ഡി എം ഒ അറിയിച്ചു. എലിപ്പനി […]

Continue Reading

കേരള പി.എസ്.സി.യുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക: നിയമസഭാ സ്പീക്കര്‍

വിശ്വാസ്യത, കാര്യക്ഷമത, നിഷ്‌കര്‍ഷത, നീതിപൂര്‍വമായ ഇടപെടല്‍ എന്നിവയാല്‍ ശ്രദ്ധേയമായ കേരള പി.എസ്.സി.യുടെ പ്രവര്‍ത്തനം രാജ്യത്താകെ മാതൃകയാണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പി.എസ്.സി ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഒട്ടേറെ തടസ്സങ്ങളെയും പ്രായോഗിക പ്രശ്‌നങ്ങളെയും മറികടന്നാണ് ജില്ലാ പി.എസ്.സി ഓഫീസ് യാഥാര്‍ത്ഥ്യമായത്. പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലാ ഓഫീസ് പ്രയോജനകരമാകും. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന നിയമനങ്ങളെക്കാള്‍ ഇരട്ടിയാണ് […]

Continue Reading

നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെപ്റ്റംബറിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി കെട്ടിടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്താന്‍ പി.എസ്.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നല്‍കുകയാണ് സര്‍ക്കാരിന്റെ സമീപനം. ഉദ്യോഗാര്‍ത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനാകും വിധം പി.എസ്.സി പരീക്ഷാ സിലബസില്‍ മാറ്റം […]

Continue Reading

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു മുതല്‍; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

തിരുവനന്തപുരം പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പർ ഒമ്പതിന്‌ പോർട്ടൽ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകൾ വിദ്യാർഥികൾക്ക്‌ നൽകിയിട്ടുണ്ട്‌. വീട്ടിലിരുന്നാണ്‌ പരീക്ഷ എഴുതേണ്ടത്‌. പരീക്ഷ കഴിഞ്ഞ്‌ സംശയനിവാരണത്തിന്‌ അധ്യാപകരെ ബന്ധപ്പെടാം. സ്കൂൾ അധികൃതർ അറിയിക്കുന്നതനുസരിച്ച്‌ ഉത്തരക്കടലാസ്‌ എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്‌ക്ക്‌ പകൽ ഒന്നിന്‌ ചോദ്യം പോർട്ടലിൽ ലഭ്യമാകും. മോഡൽ പരീക്ഷ സെപ്‌തംബർ നാലിന്‌ അവസാനിക്കും. പൊതുപരീക്ഷ ആറിന്‌ ആരംഭിക്കും. രണ്ടുമുതൽ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകൾ ശുചീകരിക്കും.4.35 ലക്ഷം കുട്ടികളാണ് […]

Continue Reading

കേരളത്തിൽനിന്നെത്തുന്നവർക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധമാക്കി കർണാടക

ബെംഗളൂരു• കേരളത്തിൽനിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണമെന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. കേരളത്തിൽനിന്നെത്തിയ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണു നടപടി.കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവ‌ന്നിരുന്നു. എന്നാൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.നിലവിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിൽനിന്ന് നെഗറ്റീവ് […]

Continue Reading