മുഹമ്മദിന് ആശ്വാസം; 18 കോടിയുടെ മരുന്നിന് ജി.എസ്.ടി യും തീരുവയും ഒഴിവാക്കി.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം

Kerala

സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് ആശ്വാസം. അപൂര്‍വ രോഗത്തിന് ആവശ്യമായ 18 കോടി വില വരുന്ന മരുന്നിന് ജി.എസ്.ടി യും ഇറക്കുമതി തീരുവയും കേന്ദ്രം ഒഴിവാക്കി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
സാൾജെൻസ്മ ഇൻജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ നികുതിയിനത്തിൽ മാത്രം ആറരക്കോടി രൂപ ചെലവുവരും. ഈ നികുതികളിൽ ഇറക്കുമതി തീരുവ ഒഴിവാക്കി നൽകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
 ധനകാര്യമന്ത്രാലയം ഒൗദ്യോഗികമായി ഇക്കാര്യം എം.പിയെ അറിയിച്ചു. അമേരിക്കയില്‍ നിന്നാണ് മരുന്നെത്തിക്കുന്നത്. മുഹമ്മദിന്‍റെ ദുരിതമറിഞ്ഞ് മലയാളികള്‍ കൈകോര്‍ത്തതോടെ മരുന്നിനുള്ള പണം കണ്ടെത്താന്‍ സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *