മായന്നൂര്‍ പാലത്തില്‍ ഗതാഗത നിരോധനം

Ottappalam

ഒറ്റപ്പാലം – പഴയന്നൂര്‍ റോഡിലെ മായന്നൂര്‍ പാലത്തില്‍ അടിയന്തര അറ്റക്കുറ്റ പ്രവൃത്തികളുടെ ഭാഗമായി ഓഗസ്റ്റ് ആറ് മുതല്‍ 13 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം ഭാഗത്ത് നിന്നും മായന്നൂര്‍ വഴി തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ ലക്കിടി- തിരുവില്വാമല വഴിയും പഴയന്നൂര്‍ ഭാഗത്ത് നിന്നും മായന്നൂര്‍ വഴി ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവില്വാമല- ലക്കിടി വഴിയും പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *