ഭാരത് ബന്ദിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് BSNL ഓഫീസിലേക്ക് മാർച്ച്

Palakkad District

പാലക്കാട്: കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ
പാലക്കാട് BSNL ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഭാരത് ബന്ദിനും
കർഷകസമരത്തിനും
അഭിവാദ്യമർപ്പിച്ച് നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ എം.സുലൈമാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കർഷകദ്രോഹ ബില്ലുകളിലൂടെ
കാർഷിക മേഖലയൊന്നാകെ കുത്തകകൾക്ക് പതിച്ചു കൊടുത്തിരിക്കുകയാണ് മോദി സർക്കാറെന്നും
ഇതിനെതിരെയുള്ള കർഷകജനതയുടെ ചരിത്രപരമായ പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം സെക്രട്ടറി കെ.സലാം അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.അഫ്സൽ, സെക്രട്ടറി ജാഫർ, എസ്.മുഹമ്മദലി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ശക്തമായ മഴയെ അവഗണിച്ച്
കെ.എസ്.ആർ.ടി.സി പരിസരത്തു നിന്നുമാരംഭിച്ച മാർച്ചിനെ BSNL ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *