കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ കൈമാറി

Palakkad District


അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 2022 ജനകീയാസൂത്രണ പദ്ധതി മുഖേന കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം രൂപ വകയിരുത്തിയാണ് രണ്ട് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ നല്‍കിയത്. എമര്‍ജന്‍സി വിഭാഗത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത് കിട്ടിയ ഡിഫിബ്രില്ലേറ്ററും പരിപാടിയില്‍ കൈമാറി.

മിനി ഒപേരയില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക, ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നീതു, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാളിയമ്മ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഈശ്വരിരേശന്‍, ബ്ലോക്ക് മെമ്പര്‍ ഗാന്ധി, കോട്ടത്തറ ഗവ.ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി വിനു, ആര്‍.എം.ഒ. ഡോ. ദിബിന്‍ രാജന്‍, വാര്‍ഡ് മെമ്പര്‍ നാസര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *