വാളയാർ ഡാമിൽ കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു

Palakkad District

പാലക്കാട്‌ . വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ(16), കാമരാജ് നഗർ ഷൺമുഖന്റെ മകൻ പൂർണേശ്(16) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുൽ(15), പ്രണവ്(16) എന്നിവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂർണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. തുടർന്നു കൊച്ചിയിൽ നിന്നെത്തിയ നാവിക സേനയുടെയും അഗ്നിരക്ഷാ സേന – സ്കൂബ ടീമിന്റെയും സംയുക്ത തിരച്ചിലിലാണ് ഉച്ചയോടെ മൃതദേഹങ്ങൾ  കണ്ടെത്തിയത്. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *