പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കി; നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

Palakkad District

പാലക്കാട്: പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരുന്ന മുറി യാതൊരു മുന്നറിയിപ്പുമില്ലാതെ ബിജെപിയുടെ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന് അനുവദിച്ചതിനെ ചൊല്ലി സംഘര്‍ഷം. പൂട്ട് പൊളിച്ച് മുറിയില്‍ കയറാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പോലിസ് എത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റതായും പാലക്കാട് നഗരസഭയില്‍ ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *