ജില്ലയില്‍ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ 72 ശതമാനം പൂര്‍ത്തിയായി

Palakkad District


ജില്ലയില്‍ 72 ശതമാനം അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍ അറിയിച്ചു. ജില്ലയില്‍ 19897 അതിഥി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഇതില്‍ 14329 പേരില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 663 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു. അതിഥി തൊഴിലാളികളില്‍ 18 നും 44 നുമിടയില്‍ പ്രായമുള്ള 13373 പേര്‍ ഒന്നാം ഡോസും 474 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 956 പേര്‍ ഒന്നാം ഡോസും 189 പേര്‍ രണ്ടാം ഡോസും ലഭിച്ചു.  അതിഥി തൊഴിലാളികള്‍ക്കായി മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, എടത്തനാട്ടുകര, വല്ലപ്പുഴ, ഞാങ്ങാട്ടിരി, തൃത്താല, കഞ്ചിക്കോട് കേന്ദ്രീകരിച്ച് ബള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. ജില്ലയിലെ പഞ്ചായത്തുകള്‍ മുഖേന വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍, ശേഷിക്കുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ വാകസിന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *