സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ […]

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 423 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 31) 339 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 228 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ആരോഗ്യ പ്രവർത്തകർ 2 പേർ എന്നിവർ ഉൾപ്പെടും. 423 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3656 പരിശോധന നടത്തിയതിലാണ് 339 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.27 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ […]

Continue Reading

ലൈഫ് മിഷൻ: പുതിയ അപേക്ഷകളുടെ അർഹതാപരിശോധന നവംബർ ഒന്നുമുതൽ

ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതുതായി ലഭിച്ച അപേക്ഷകരുടെ അർഹതാപരിശോധന നവംബർ ഒന്നുമുതൽ നടക്കും. 2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകളാണ് ലഭ്യമായത്. ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിൽ കേരള പിറവി ദിനമായ നവംബർ 1 മുതൽ അർഹതാ പരിശോധന ആരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ […]

Continue Reading

ചര്‍ച്ച പരാജയം; മരയ്ക്കാര്‍ ഒടിടിയിൽ തന്നെ; ആമസോൺ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്

കൊച്ചി; മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്കില്ല. ഫിലിം ചേമ്പർ പ്രതിനിധികളും നിർമാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച വ്യവസ്ഥകൾ തിയേറ്ററുടമകൾ അംഗീകരിച്ചില്ല. തുടർന്നാണ് ഒടിടി റിലീസിലേക്ക് പോകുന്നത്. തിയേറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാമെന്ന് തിയേറ്ററുടമകൾ വ്യക്തമാക്കി. പണം ഡിപ്പോസിറ്റായി നൽകാൻ തയ്യാറാണെന്ന് തിയേറ്ററുടമകൾ സമ്മതിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നൽകാനാവില്ലെന്ന് തിയേറ്ററുടമകൾ […]

Continue Reading

എം ഇ എസ് വനിതാ കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ നവംബർ 1ന്

പാലക്കാട്‌ : സ്റ്റേഡിയം ബസ്സ്റ്റാൻഡിനു സമീപമുള്ള എം. ഇ. എസ്. വനിതാ കോളേജിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ ഒന്നാം വർഷ ബി.എ., ബി. കോം. ഡിഗ്രി ക്ലാസുകൾ നവംബർ 1നു തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അനിൽ പി അറിയിച്ചു.

Continue Reading

ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്ന് രാജിവച്ചു

കൊ​ച്ചി: തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ൽ നി​ന്നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​വെ​ച്ചു. സം​ഘ​ട​നാ അ​ധ്യ​ക്ഷ​നാ​യ ദി​ലീ​പി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി കൈ​മാ​റി. മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​യ്‌​ക്കാ​റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ രാ​ജി. ഫി​യോ​ക്ക് വൈ​സ് ചെ​യ​ർ​മാ​നാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. ഇ​ന്ന് ഉ​ച്ച​യ്‌​ക്ക് ഫി​യോ​ക്കി​ന്‍റെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

Continue Reading

കേരളത്തിന്റെ സുരക്ഷയ്ക്കു വേണ്ടി പുതിയൊരു ഡാം എന്ന നിർദ്ദേശത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ

പത്തനംതിട്ട: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം വന്നേ മതിയാകൂവെന്നതാണ് സർക്കാർ നിലപാടെന്ന് റവന്യൂ മന്ത്രി കെ രാജൻ. തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കൊടുക്കാൻ കേരളം തയ്യാറാണെന്നും എന്നാൽ കേരളത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം എന്ന നിർദ്ദേശത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകാൻ സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. അവസാനമായി ലഭിച്ച വിവരം അനുസരിച്ച് തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായും അതിനാൽ തന്നെ കേരളത്തിലെ ജനങ്ങൾ വളരെയേറെ ശ്രദ്ധയോടെ ഇരിക്കേണ്ട ദിനങ്ങളാണ് […]

Continue Reading

കോഴിക്കോട് കെല്‍ട്രോണില്‍ ജേണലിസം കോഴ്സ് സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ കോഴിക്കോട് സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള അംബേദ്കര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കാം. പഠന സമയത്ത് വാര്‍ത്താ ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലെയ്സ്മെന്റ് സഹായം എന്നിവ ലഭിക്കും. ആങ്കറിംഗ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയ്യതി നവംബര്‍ ആറ്. ഫോണ്‍:  9544958182, 8137969292.

Continue Reading

താത്ക്കാലിക ഡോക്ടര്‍ നിയമനം

ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത എം.ബി.ബി.എസ്. ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. എം.ഡി സൈക്യാട്രി, മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912533327, 2534524.

Continue Reading

മാലപൊട്ടിച്ച് കവര്‍ച്ച: പ്രതികളെ ശിക്ഷിച്ചു

മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശി മിഥുന്‍ (ഒന്നാം പ്രതി), കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശി അരുണ്‍ കുമാര്‍ (രണ്ടാം പ്രതി) എന്നിവരെ ചിറ്റൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 5000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. 2016 ജൂലൈ രണ്ടിന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി ബിസി […]

Continue Reading