ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം

Jobs Pattambi


പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബര്‍ 20ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2950400.

Leave a Reply

Your email address will not be published. Required fields are marked *