വിവിധ തസ്തികകളില്‍ നിയമനം

Job


വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ വിവിധ തസ്തികകളില്‍ ഹോണറേറിയം നിരക്കില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍- പ്ലസ് ടു, ട്യൂഷന്‍ ടീച്ചര്‍- ബി.എഡ്, കുക്ക് -എട്ടാംതരമാണ് യോഗ്യത. ക്രാഫ്റ്റ്, ഡ്രോയിങ്, യോഗ, മ്യൂസിക്, സ്‌പോര്‍ട്‌സ്, തയ്യല്‍ അധ്യാപക തസ്തികകളിലേക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കെയര്‍ടേക്കര്‍, ട്യൂഷന്‍-  തയ്യല്‍ ടീച്ചര്‍ തസ്തികയ്ക്ക് 25- 40 വയസാണ് പ്രായപരിധി. ബാക്കിയുള്ള തസ്തികയിലേക്ക് 25- 50 വയസ്സാണ് പ്രായപരിധി.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, മുട്ടികുളങ്ങര, പാലക്കാട് വിലാസത്തില്‍ അയക്കണം. തുടര്‍ നടപടികള്‍ക്കായി അപേക്ഷയില്‍ മെയില്‍ ഐ.ഡി, വാട്‌സ്ആപ്പ് നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2556494.

Leave a Reply

Your email address will not be published. Required fields are marked *