സം​സ്ഥാ​ന​ത്ത് ഇന്ന് ബാങ്ക് പണി​മു​ട​ക്ക്

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20 മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) ആ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Continue Reading

സ്കൂൾ തുറക്കൽ: പ്രവർത്തന പുരോഗതി വിലയിരുത്തി

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിന്റെ അധ്യക്ഷതയിൽ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം വിലയിരുത്തി. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എൽ. എസ്.ജി.ഡി എൻജിനീയർമാർ പരിശോധന നടത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണൻ യോഗത്തിൽ പറഞ്ഞു. […]

Continue Reading

വിവിധ തസ്തികകളില്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ വിവിധ തസ്തികകളില്‍ ഹോണറേറിയം നിരക്കില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍- പ്ലസ് ടു, ട്യൂഷന്‍ ടീച്ചര്‍- ബി.എഡ്, കുക്ക് -എട്ടാംതരമാണ് യോഗ്യത. ക്രാഫ്റ്റ്, ഡ്രോയിങ്, യോഗ, മ്യൂസിക്, സ്‌പോര്‍ട്‌സ്, തയ്യല്‍ അധ്യാപക തസ്തികകളിലേക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കെയര്‍ടേക്കര്‍, ട്യൂഷന്‍-  തയ്യല്‍ ടീച്ചര്‍ തസ്തികയ്ക്ക് 25- 40 വയസാണ് പ്രായപരിധി. ബാക്കിയുള്ള തസ്തികയിലേക്ക് 25- 50 വയസ്സാണ് പ്രായപരിധി. […]

Continue Reading

ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍

ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Continue Reading

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താം. നൈല്‍ തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിന് ആകെ  7.5 ലക്ഷം രൂപയാണ് ചെലവ്. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച്  മത്സ്യകൃഷി ആരംഭിച്ചാല്‍ 40 ശതമാനം തുക ധനസഹായമായി […]

Continue Reading

നോഡല്‍ പ്രേരക്മാരുടെ അവലോകനയോഗം ചേര്‍ന്നു

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലയിലെ നോഡല്‍ പ്രേരക്മാരുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന നവചേതന,  സാക്ഷരത തുല്യതാ ക്ലാസുകളുടെ പുരോഗതി യോഗം വിലയിരുത്തി. തുടര്‍ന്ന് തുല്യതാ പഠനോപകരണങ്ങള്‍ പ്രേരക്മാര്‍ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, മറ്റ് നോഡല്‍ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 602 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 21) 439 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേർ, 9 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 602 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4967 പരിശോധന നടത്തിയതിലാണ് 439 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.83 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

Continue Reading

ലോക കാഴ്ച ദിനമാചരിച്ചു

ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ ആശുപത്രി ഐ.പി പി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാബിറ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ പി. റീത്ത മുഖ്യാതിഥിയായി. ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ലോകാരോഗ്യ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]

Continue Reading

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്.വിവിധ  ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. *ഓറഞ്ച് അലര്‍ട്ട്* 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ *മഞ്ഞ അലര്‍ട്ട്* 21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസർകോട്.22/10/2021:  കൊല്ലം, പത്തനംതിട്ട, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്23/10/2021:  പത്തനംതിട്ട, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, […]

Continue Reading