ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം വീഡിയോകള്‍ https://reels2021.ksywb.in ല്‍ അപ് ലോഡ് ചെയ്യണം. വിശദ വിവരങ്ങളും നിയമാവലിയും ലിങ്കില്‍ ലഭിക്കും.

Continue Reading

സൈമ സിനിമ അവാർഡ്സ് 2019 പ്രഖ്യാപിച്ചു.

സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സ് (SIIMA) പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച്‌ പ്രഖ്യാപിക്കുന്നത്.ഇതില്‍ 2019ലെ പുരസ്‍കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‍കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്‍കാരം. മോഹന്‍ലാലിനൊപ്പം […]

Continue Reading