കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം: 3.2 കോടി രൂപ അനുവദിച്ചെന്ന് വീണാ ജോര്‍ജ്; ‘ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം […]

Continue Reading

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും; കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജം: ആരോ​ഗ്യമന്ത്രി

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണ് . സർക്കാർ മേഖലയിൽപോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ അത് നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ […]

Continue Reading

കോവിഡ്‌: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം- മന്ത്രി വീണാ ജോര്‍ജ്

കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ ലഭ്യമാകുന്ന […]

Continue Reading