അധ്യാപക ഒഴിവ്

വെണ്ണക്കര ജി.എച്ച്.എസില്‍ ഗണിത വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കെ -ടെറ്റ് യോഗ്യതയുള്ളവര്‍ ഡിസംബര്‍ ആറിന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഫോണ്‍: 9400925884.

Continue Reading

അധ്യാപക ഒഴിവ്

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. അധ്യാപക പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക്് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0491 2572640.

Continue Reading

ലാന്റ് യൂസ് ബോര്‍ഡില്‍ നിയമനം:വാക്-ഇന്‍-ഇന്റര്‍വ്യൂ 15 ന്

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേക്ക് തൂത, കേച്ചേരി, കണ്ണാടി നദീതട പ്ലാനുകള്‍, എക്കോറിസ്റ്റോറേഷന്‍ പ്രോജക്ടിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍, ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.   ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയ്ക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍.ടി.സി)/ കെ.ജി.സി.ഇ (സിവില്‍)/ ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആണ് യോഗ്യത. ജി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടാതെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ […]

Continue Reading

എം.എസ്.എം.ഇ ക്ലിനിക്ക്: പാനലിലേക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരികരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് ആരംഭിക്കുന്നതിന് പാനലിലേക്ക് വിവിധ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം ബാങ്കിംഗ്- ദേശസാല്‍കൃത/ സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. വിരമിച്ചവരെയും പരിഗണിക്കും. ജി.എസ്.ടി. – അംഗീകൃത ജി.എസ്.ടി. പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സുകളും – വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ.യില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണം, കെ.എസ്.ഇ.ബി, മലിനീകരണ നിയന്ത്രണ […]

Continue Reading

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എ.എല്‍.എസ്.പിയില്‍ ബിരുദവും ഡി.എച്ച്.എല്‍.എസ് ആര്‍.സി.ഐ രജിസ്‌ട്രേഷനും നിര്‍ബന്ധം. വേതനം 20000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ജി.എന്‍.എം/ ബി.എസ്.സിയാണ് യോഗ്യത. ബി.സി.സി.പി.എന്‍ കോഴ്‌സ് കെ.എന്‍.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. വേതനം 17000 രൂപ. 2021 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി […]

Continue Reading

ദേശീയ ആരോഗ്യ ദൗത്യം: ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കൂടിക്കാഴ്ച നാലിന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ഓണ്‍ലൈനായി നവംബര്‍ 18 നുള്ളില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ നാലിന് രാവിലെ 9.30 ന് നൂറണി എന്‍.എച്ച്.എം ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

Continue Reading

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രി, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തിപരിചയം/ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ യോഗ്യത ഉണ്ടാകണം. അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) തസ്തികയിലേക്ക് എന്‍ജിനീയറിങ് ഡിസിപ്രിനില്‍ ഡിപ്ലോമ/ ഡിഗ്രി ഉണ്ടാകണം. യോഗ്യരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888.

Continue Reading

അധ്യാപക ഒഴിവ്

➡️എരുത്തേമ്പതി ശ്രീവിദ്യ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് അധ്യാപക ഒഴിവ്. യോഗ്യരായവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04923 236387. ➡️എരുത്തേമ്പതി ശ്രീവിദ്യാ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.സി. വിഭാഗത്തില്‍ ഇ.ഡി.വിഷയത്തില്‍ അധ്യാപക ഒഴിവ്. എം.കോം/ എം.എ ഇക്കോണമിക്‌സ്, ബി.എഡ്, സെറ്റ് ആണ് യോഗ്യത. യോഗ്യരായവര്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന […]

Continue Reading

ട്രേഡ്സ്മാന്‍ നിയമനം

പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജിലേക്ക് ട്രേഡ്സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ പാസാവണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Continue Reading

ഹൈസ്‌കൂള്‍ അസിസ്റ്റന്റ്: അഭിമുഖം ഇന്ന്

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍: 508 / 2019) തസ്തിക തിരഞ്ഞെടുപ്പിനുള്ള അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്ന്(ഡിസംബര്‍ 1) രാവിലെ 9.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ / എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും, അസല്‍ പ്രമാണങ്ങളും സഹിതം രാവിലെ 7.30 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Continue Reading