സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും. പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുക. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം […]

Continue Reading

വിശക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍; ആഗോള പട്ടിണി സൂചികയില്‍ രാജ്യം ആപത്സൂചനയുള്ള വിഭാഗത്തില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തുനിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താന്‍ 92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ […]

Continue Reading

രാജ്യത്ത് ജിമെയില്‍ സേവനം തകരാറില്‍

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താവിന് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല എന്ന തരത്തില്‍ പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് മറ്റു ചിലരുടെ പരാതികള്‍. ഗൂഗിള്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ഫെയ്‌സ്ബുക്കിന്റെ വിവിധ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

Continue Reading

രാജ്യം ഇരുട്ടിലേക്ക്​; വിവിധ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിന്​ പിന്നാ​െല വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട്​ പ്രഖ്യാപിച്ചു. ഉത്തർപ്രദേ​ശ്​, പഞ്ചാബ്​, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ പവർകട്ട്​ പ്രഖ്യാപിച്ചത്​. ഡൽഹിക്ക്​ പിന്നാലെ തമിഴ്​നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്​. ​ രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചത്​. നേരത്തെ കൽക്കരിക്ഷാമം മൂലം രണ്ട്​ ദിവസം പവർകട്ട്​ ഏർപ്പെടുത്തുമെന്ന്​ ഡൽഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോൾ വൈദ്യുതിമുടക്കം പതിവാണ്​. ഡൽഹിയിലെ രണ്ട്​ വൈദ്യുതിനിലയങ്ങളിൽ ഉൽപാദനത്തിനായി ഗ്യാസ്​ എത്തിക്കുമെന്ന്​ […]

Continue Reading

വാഹനാപകടം: ഗുരുതര പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരന്’ സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ അവർ’ എന്നു വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കായിരിക്കും പാരിതോഷികം. ഇതോടൊപ്പം പ്രശംസാപത്രവും നൽകും. ഒക്ടോബർ 15-ന് നിലവിൽവരുന്ന പദ്ധതി 2026 മാർച്ച്-31 വരെ തുടരും. വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല. പ്രധാന ശസ്ത്രക്രിയ, ചുരുങ്ങിയത് മൂന്നുദിവസം […]

Continue Reading

പഴയവാഹനങ്ങളുടെ ഫിറ്റ്‌നസിനും പുനർ രജിസ്‌ട്രേഷനും എട്ടിരട്ടിവരെ അധികനിരക്ക്; ഏപ്രിൽമുതൽ നിലവില്‍വരും

ന്യൂഡൽഹി: വാഹനം പൊളിക്കൽനയത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനർ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് എന്നിവയ്ക്ക് വൻനിരക്കും നിശ്ചയിച്ച് റോഡ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ, പഴയവയ്ക്ക് ‘വാഹനം പൊളിക്കൽ കേന്ദ്രം’ നൽകുന്ന രേഖയുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ല. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ്, ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് മൂന്നിരട്ടിമുതൽ എട്ടിരട്ടിയോളം തുക അധികം നൽകേണ്ടിവരും. പരിഷ്കരിച്ച നിരക്ക് അടുത്തകൊല്ലം ഏപ്രിൽ […]

Continue Reading

സോറി പറഞ്ഞ്​ സുക്കർബർഗ്​; ‘പണിമുടക്കി’ 7 മണിക്കൂറിന്​ ശേഷം ഫേസ്​ബുക്കും വാട്​സ്​ആപ്പും ഇൻസ്റ്റയും തിരിച്ചെത്തി

ന്യൂഡൽഹി: ഏഴുമണിക്കൂറുകൾക്ക്​ ശേഷം പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തനസജ്ജമായി. ഉപയോക്താക്കൾക്ക്​ ബുദ്ധിമുട്ടുണ്ടായതിൽ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ക്ഷമ ചോദിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത്​ മണിയോടെയാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള സാമൂഹിക മാധ്യമ അപ്ലക്കേഷനുകൾ നിശ്ചലമായത്​. ചൊവ്വാഴ്ച പുലർച്ചെ പ്രശ്​നം ഭാഗികമായി പരിഹരിച്ചതോടെയാണ്​ സമൂഹ മാധ്യമ ലോകം വീണ്ടും സജീവമായത്​. എന്നാൽ ഫേസ്​ബുക്ക്​ മെസഞ്ചറിന്‍റെ പ്രശ്​നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പ്രശ്​നങ്ങൾ നേരിടുന്നതായി ചില വാട്​സ്​ആപ്പ്​ […]

Continue Reading

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന് 152-ാം ജന്മവാർഷികം

സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തൻ അവസാനമിട്ടത്. ഗോഡ്‌സേയുടെ വെടിയുണ്ടകൾ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലായിരുന്നു. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ […]

Continue Reading

കു​ട്ടി​ക​ളി​ല്‍​ കോ​വോ​വാ​ക്​​സ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ അ​നു​മ​തി

ന്യൂ​​ഡ​​ല്‍​​ഹി: സി​​റം ഇ​​ന്‍​​സറ്റിട്യൂ​​ട്ട്​ ഒാ​​ഫ്​ ഇ​​ന്ത്യ​​യു​​ടെ കോ​​വോ​​വാ​​ക്​​​സ്​​ വാ​​ക്​​​സി​​ന്​ കു​​ട്ടി​​ക​​ളി​​ല്‍ പ​​രീ​​ക്ഷ​​ണം ന​​ട​​ത്താ​​ന്‍ അ​​നു​​മ​​തി.ഏ​​ഴു മു​​ത​​ല്‍ 11വ​​രെ വ​​യ​​സ്സു​​ള്ള കു​​ട്ടി​​ക​​ളി​​ല്‍ ര​​ണ്ട്, മൂ​​ന്ന്​ ഘ​​ട്ട പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്താ​​നാ​​ണ്​ വി​​ദ​​ഗ്​​​ധ സ​​മി​​തി​​യു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്. 12 മു​​ത​​ല്‍ 17 വ​​രെ വ​​യ​​സ്സു​​ള്ള കു​​ട്ടി​​ക​​ളി​​ല്‍ കോ​​വോ​​വാ​​ക്​​​സ്​ നി​​ല​​വി​​ല്‍ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.നി​​ല​​വി​​ല്‍ ​സൈ​​ഡ​​സ്​ കാ​​ഡി​​ല​​യു​​ടെ കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ സൈ​​കോ​​വ്​ ഡി​​ക്ക്​ മാ​​ത്ര​​മാ​​ണ്​ അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​ന്​ ഡ്ര​​ഗ്​ ക​​ണ്‍​​ട്രോ​​ള്‍ ഓ​​ഫ്​ അ​​തോ​​റി​​റ്റി​​യു​​ടെ അ​​നു​​മ​​തി​​യു​​ള്ള​​ത്. ജോ​​ണ്‍​​സ​​ന്‍ ആ​​ന്‍​​ഡ്​ ജോ​​ണ്‍​​സ​​ന്‍, ഭാ​​ര​​ത്​ ​ബ​​യോ​​ടെ​​ക്​ തു​​ട​​ങ്ങി​​യ ക​​മ്ബ​​നി​​ക​​ള്‍ […]

Continue Reading

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍; ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രവേശനം

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ നേതൃത്വുമായി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തിയത്

Continue Reading