കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു

കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. ആറു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചത്. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, സൗത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള ന്യുമോലക്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. കുട്ടികളില്‍ വാക്സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുക. 3നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്‍റെ നിഷ്ക്രിയ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍ […]

Continue Reading

കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു നാഗസാക്കി ദിനം

1945 ഓഗസ്റ്റ് 9ന് രാവിലെ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു. ഹിരോഷിമയിൽ ഓഗസ്റ്റ് 6ന് അണുബോംബ് ആക്രമണം നടത്തി ദിവസങ്ങളുടെ ഇളവേളയിലാണ് നാഗസാക്കിയിലും ദുരന്തം തീർത്തത്. 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം.വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം […]

Continue Reading

യുഎഇയിലേക്ക് പ്രവേശനം ഇന്നുമുതല്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

അബുദാബി:  യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്നു മുതല്‍ പ്രവേശന അനുമതി. ഇതിന് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ ( ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് – ജിഡിആര്‍എഫ്എ) അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ (ഐസിഎ) അനുമതിയും നിര്‍ബന്ധമാണ്. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര […]

Continue Reading

യാത്രാ വിലക്ക് ഭാഗികമായി നീക്കി;വാക്‌സിനെടുത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ യു എ ഇയില്‍ പ്രവേശിക്കാം

ഇന്ത്യ ഉള്‍പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ഭാഗികമായി നീക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച, താമസ പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ രാജ്യത്ത് പ്രവേശിക്കാനാകും. എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) യാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്കാണ് നീക്കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് യാത്രാ ഇളവ് […]

Continue Reading

ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയേറ്റം

ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയേറും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍.കായിക ലോകം ടോക്യോയിൽ ഒത്തുചേരുകയാണ്. മഹാമാരിക്കാലത്ത് പ്രതീക്ഷയുടേയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ് . കാണികളില്ല.. ഗ്യാലറിയിൽ ആരവങ്ങളില്ല.. എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. കാത്തുവെച്ച വിസ്‍മയങ്ങള്‍ ആളെ കാണിക്കാനാകാത്ത നിരാശയില്‍ ജപ്പാന്‍.കടുത്ത നിയന്ത്രണങ്ങളോടെയാകും ഉദ്ഘാടന ചടങ്ങുകൾ. ടീമുകളുടെ അംഗബലവും പ്രമുഖരുടെ സാന്നിധ്യവും കുറയും. സജൻ പ്രകാശാകും ഉദ്ഘാടന ചടങ്ങിലെ മലയാളി സാന്നിധ്യം. 22 താരങ്ങളും […]

Continue Reading