പാലക്കാട് ജില്ലയില്‍ ഇന്ന് 99 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 187 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 6) 99 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 89 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.187 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2287 പരിശോധന നടത്തിയതിലാണ് 99 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പാലക്കാട് നഗരസഭ […]

Continue Reading

ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയെയും, യുവതിയെയും പാലക്കാട് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയെയും, യുവതിയെയും പാലക്കാട് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് സൈബര്‍ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പിടിയിലായത്. ഇവരെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. […]

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 141 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 193 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 5) 141 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 129 പേർ, ആരോഗ്യ പ്രവർത്തകരായ 2 പേർഎന്നിവർ ഉൾപ്പെടും.193 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2571 പരിശോധന നടത്തിയതിലാണ് 141 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 5.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പാലക്കാട് നഗരസഭ […]

Continue Reading

അതിദരിദ്രരെ കണ്ടെത്തല്‍: ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകുംഡിസംബര്‍ 31 നകം അതിദരിദ്രരെ കണ്ടെത്തും

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) വൈകിട്ട് മൂന്നിന് ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നാലാം വാര്‍ഡില്‍ തുടക്കം കുറിക്കും. കാറല്‍മണ്ണ സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാകും. ജില്ലയില്‍ 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി 1730 വാര്‍ഡ്തല സമിതികളാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച […]

Continue Reading

ബാലാവകാശ സംരക്ഷണം: ശില്‍പശാല ഡിസംബര്‍ ആറിന്

ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിലൂടെ ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലസൗഹൃദ കേരളം പരിപാടിയുടെ ഭാഗമായി ബാലാവകാശ സംരക്ഷണവുമായി  ബന്ധപ്പെട്ട കര്‍ത്തവ്യവാഹകര്‍ക്കുള്ള ശില്‍പശാല ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കും. സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാവും. സംസ്ഥാന ബാലവകാശ കമ്മീഷന്‍ […]

Continue Reading

കള്ള് ഷാപ്പുകളുടെ പൊതുവില്‍പ്പന ഡിസംബര്‍ ആറിന്

അബ്കാരി കേസുകളിലുള്‍പ്പെട്ട് ലൈസന്‍സ് റദ്ദു ചെയ്ത മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ചിലെ ഗ്രൂപ്പ് മൂന്നില്‍ ഉള്‍പ്പെട്ട കള്ള് ഷാപ്പുകളുടെ 2020 – 2023 വര്‍ഷത്തെ അവശേഷിക്കുന്ന കാലയളവിലേക്കുള്ള പൊതു വില്‍പ്പന ഡിസംബര്‍ ആറിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കും. ഇതോടൊപ്പം നേരത്തെ നടത്താന്‍ തീരുമാനിച്ച ആലത്തൂര്‍ എക്‌സൈസ് റേഞ്ചിലെ മൂന്ന്, നാല്, ഏഴ്, എട്ട്, പത്ത്, കുഴല്‍മന്ദം എക്‌സൈസ് റേഞ്ചിലെ നാല്, ഒമ്പത് കള്ള് ഷാപ്പുകളുടെ വില്‍പന കേരള ഹൈകോടതി താല്‍കാലികമായി തടഞ്ഞ് ഉത്തരവായതിനാല്‍ […]

Continue Reading

ജില്ലയിലെ താലൂക്കുകളില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളുടെ പ്രവര്‍ത്തനം തുടങ്ങി

ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എയും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്തു. ഒറ്റപ്പാലത്ത് ലക്കിടി- പേരൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കെ.പ്രേംകുമാര്‍ എം.എല്‍.എയും പട്ടാമ്പിയില്‍ […]

Continue Reading

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. 7.5 ലക്ഷം രൂപയാണ് ചെലവ്. റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം/ ബയോഫ്‌ളോക്ക് യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി തുടങ്ങി ബില്ല് സമര്‍പ്പിക്കുന്ന മുറയ്ക്ക് 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് […]

Continue Reading

ഉപതിരഞ്ഞെടുപ്പ്: വോട്ട് ചെയ്യുന്നതിന് അനുമതി നല്‍കണം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ ഒന്ന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്ദം ഡിവിഷന്‍ നാല്, തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മട,  എരിമയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കര്‍ക്കിടകച്ചാല്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വന്തം […]

Continue Reading

ജില്ലയിലെ താലൂക്കുകളില്‍ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ഇന്നുമുതല്‍

ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ഇന്ന് (ഡിസംബര്‍ നാല്) ആരംഭിക്കും. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ച് ഫ്ളാഗ് ഓഫ് ചെയ്യും. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒമ്പതിന് അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എയും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം രാവിലെ എട്ടിന് വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് […]

Continue Reading