സ്കൂൾ തുറക്കൽ: പ്രവർത്തന പുരോഗതി വിലയിരുത്തി

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിന്റെ അധ്യക്ഷതയിൽ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം വിലയിരുത്തി. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എൽ. എസ്.ജി.ഡി എൻജിനീയർമാർ പരിശോധന നടത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണൻ യോഗത്തിൽ പറഞ്ഞു. […]

Continue Reading

ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍

ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Continue Reading

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താം. നൈല്‍ തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിന് ആകെ  7.5 ലക്ഷം രൂപയാണ് ചെലവ്. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച്  മത്സ്യകൃഷി ആരംഭിച്ചാല്‍ 40 ശതമാനം തുക ധനസഹായമായി […]

Continue Reading

നോഡല്‍ പ്രേരക്മാരുടെ അവലോകനയോഗം ചേര്‍ന്നു

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലയിലെ നോഡല്‍ പ്രേരക്മാരുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന നവചേതന,  സാക്ഷരത തുല്യതാ ക്ലാസുകളുടെ പുരോഗതി യോഗം വിലയിരുത്തി. തുടര്‍ന്ന് തുല്യതാ പഠനോപകരണങ്ങള്‍ പ്രേരക്മാര്‍ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, മറ്റ് നോഡല്‍ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 602 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 21) 439 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേർ, 9 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 602 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4967 പരിശോധന നടത്തിയതിലാണ് 439 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.83 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

Continue Reading

ലോക കാഴ്ച ദിനമാചരിച്ചു

ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ ആശുപത്രി ഐ.പി പി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാബിറ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ പി. റീത്ത മുഖ്യാതിഥിയായി. ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ലോകാരോഗ്യ […]

Continue Reading

ജില്ലയില്‍ നിലവില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 403 പേര്‍

ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 137 കുടുംബങ്ങളിലെ 403 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളില്‍  ആരംഭിച്ച ക്യാമ്പില്‍ നിലവില്‍ 52 കുടുംബങ്ങളിലെ 142 പേരാണുള്ളത്. ഒറ്റപ്പാലം താലൂക്കിലെ  കാരാട്ട്കുറിശി എല്‍.പി സ്‌കൂളിലും കീഴൂര്‍ യു.പി സ്‌കൂളിലുമായി 18 കുടുംബങ്ങളിലെ 55 പേരാണ് ഉള്ളത്. പാലക്കാട് താലൂക്കില്‍ […]

Continue Reading

അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു

ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് (ഒക്ടോബർ 21) മുതൽ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയുള്ള യാത്ര പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

Continue Reading

അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതി: രണ്ടാംഘട്ട പരിശീലനം 21, 22, 23 തീയതികളില്‍

ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം ഇന്ന് മുതല്‍ (ഒക്ടോബര്‍ 21) 22, 23 തീയതികളില്‍ നടക്കും. ഇന്ന് (ഒക്ടോബര്‍ 21) രണ്ട് കേന്ദ്രങ്ങളിലായി ഓരോ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും തെരഞ്ഞെടുത്ത 95 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഒക്ടോബര്‍ 22, 23 തീയതികളില്‍ മൂന്ന് കേന്ദ്രങ്ങളിലായി ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം. അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് നോഡല്‍ ഓഫീസര്‍മാര്‍. ഗ്രാമപഞ്ചായത്തുകളില്‍ വില്ലേജ് […]

Continue Reading

കോവിഡ് ധനസഹായം: നവംബര്‍ 15 വരെ അപേക്ഷിക്കാം

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത് വിഹിതം അടയ്ക്കുന്ന സജീവ അംഗങ്ങള്‍ക്കാണ് 1000 രൂപ ധനസഹായം ലഭിക്കുക. www.kmtboard.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2966577.

Continue Reading