പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

പാലക്കാട് കല്ലേക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.സേലം സ്വദേശി അൻസീർ,രണ്ടാം മൈൽ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാരും അഗ്നി രക്ഷാ സേന അംഗങ്ങളും ചേർന്ന് തിരച്ചിൽ നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പുഴയിൽ അടിയൊഴുക്ക് കൂടുതലായതിനാലാണ് വിദ്യാർത്ഥികൾ രക്ഷപ്പെടാൻ കഴിയാതിരുന്നത് എന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.

Continue Reading

കല്പാത്തിയുടെ രുചിപെരുമയിൽ മാമിയുടെ രസക്കൂട്ട്

ബെന്നി വർഗീസ് പാലക്കാട്‌ : നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കല്പാത്തി ഇപ്പോൾ രുചിപെരുമയിൽ മാമിയൊരുക്കിയ രസക്കൂട്ടിന്റെ പെരുമയിൽ കൂടി പ്രസിദ്ധിയിലേക്കുയർന്നിരിക്കുകയാണ്. രധോത്സവവും ആഘോഷങ്ങളും കോവിഡ് കൊണ്ടുപോയെങ്കിലും മാമിയുടെ കൈപ്പുണ്യത്തിൽ തയ്യാറാവുന്ന അച്ചാർ ഉത്സവം നിർബാധം തുടരുന്നു. പാലക്കാട്‌ കല്പാത്തിയിൽ ആഗ്രഹാരത്തിലെ പ്രധാന വീഥിയിൽ തന്നെയാണ് “അച്ചാർ മാമി ” എന്നും അറിയപ്പെടുന്ന പൊന്നുമണി അന്തർജനത്തിന്റെ വീട്. വീട്ടിലെ ആവശ്യത്തിനായി അച്ചാർ ഉണ്ടാക്കി, ബന്ധുക്കൾക്കും പരിചയക്കാർക്കും കൊടുത്തു തുടങ്ങിയതാണ് മാമി.     അച്ചാർ രുചി കല്പാത്തിയുംകടന്ന് പുകൾ പെറ്റതോടെ വേണ്ടപ്പെട്ടവരുടെ […]

Continue Reading

നിർധനരായ കുടുംബങ്ങൾക് ഓണകിറ്റും ധനസഹായവും നൽകി

മുണ്ടൂർ പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക് ഓണകിറ്റും ധനസഹായവും നൽകി അവരുടെ ഓണത്തിൽ പങ്കുചേർന്നു മുണ്ടുരിലെ പട്ടാളക്കാരുടെ കൂട്ടായ്മയായ മുണ്ടൂർ സോൾജിയർസ്. അംഗങ്ങളായ വിപിൻ.വി.സി, കിരൺ, വൈശാഖ്. വി, സുജിത്, വിബിൻ. സി. ബി, പ്രദീപ്‌, വൈശാഖ്. കെ.എസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു

Continue Reading

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച പ്രതി പിടിയിൽ:

പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് സഹകരണ ബാങ്ക് കുത്തിത്തുറന്ന് , ലോക്കർ തകർത്ത് ഏഴര കിലോഗ്രാം സ്വർണ്ണവും, പണവും കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. മഹാരാഷ്ട്ര, നാസിക് സ്വദേശി പരേഷ് അശോക് അംബുർലി എന്ന  നിഖിൽ അശോക് ജോഷി  വ : 51 യെയാണ് പാലക്കാട് കസബ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ( ജൂലൈ ) 26 തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നത് അറിഞ്ഞത്. മൂന്നു ദിവസത്തെ അവധിക്കുശേഷമാണ് […]

Continue Reading