പെർമിറ്റില്ലാത്ത ഓട്ടോകൾക്കെതിരെ കർശന നടപടി, ബസ്സുകൾ അംഗീകൃത സ്റ്റോപ്പിൽ മാത്രം നിർത്തണം : പട്ടാമ്പി ജോയിന്റ് ആർ ടി ഒ

_ടൗണിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി ട്രാഫിക് റെഗുലേറ്ററി  കമ്മിറ്റി_ പട്ടാമ്പി:പട്ടാമ്പി നഗരസഭയിൽ പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി ജോയിന്റ്‌ ആർടിഒ അറിയിച്ചു. മുനിസിപ്പാലിറ്റി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടേതാണ് തീരുമാനം.പട്ടാമ്പി ടൗണിൽ അംഗീകൃത ബസ് സ്‌റ്റോപ്പിൽ ഇനി മുതൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. നിലവിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ നിർദേശം. പാർക്കിങ്‌ നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ സ്വകാര്യ, ടാക്‌സി വാഹനങ്ങളുടെ നിയമ വിരുദ്ധ പാർക്കിങ്ങിനെതിരെയും  ഇനി മുതൽ കർശന നിയമ നടപടി  […]

Continue Reading

ഓങ്ങല്ലൂർ – വല്ലപ്പുഴ കുടിവെള്ള പദ്ധതി: പമ്പിങ് തുടങ്ങി

പട്ടാമ്പി: ഏഴുവർഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട് ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിൽനിന്ന് വെള്ളിയാഴ്ച വെള്ളം പമ്പുചെയ്ത്‌ തുടങ്ങി. 1976-ൽ തുടങ്ങിയ പദ്ധതിയിലെ പമ്പ് ഹൗസിനുമുകളിൽ പണിത പുതിയ പമ്പ് ഹൗസിൽനിന്നാണ് പോക്കുപടിയിലെ 10 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിലേക്ക് വെള്ളം പമ്പുചെയ്തത്. ഇതിനോടനുബന്ധിച്ച് ശുദ്ധീകരണശാലയുമുണ്ട്. 500 മില്ലീമീറ്റർ വ്യാസമുള്ള 4,000 മീറ്റർ നീളമുള്ള കുഴൽവഴിയാണ് ഭാരതപ്പുഴയിലെ പമ്പ് ഹൗസിൽനിന്ന് ജലമെത്തുന്നത്. വിതരണശൃംഖലയിൽ ജലജീവൻമിഷൻവഴി പെപ്പുകൾ സ്ഥാപിക്കുന്ന പണി ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളിൽ പൂർത്തിയായാൽ പദ്ധതിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഗ്രാമീണർക്ക് […]

Continue Reading

കാലാവസ്ഥാ ദുരിതം ; പട്ടാമ്പി നിയോജക മണ്ഡലം അടിയന്തിര യോഗം ഇന്ന് വൈകിട്ട് 4ന്

കാലാവസ്ഥ ദുരിതം നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അവർകളുടെ നേതൃത്വത്തിൽ  ഇന്ന് പാലക്കാട്‌ ചേർന്ന മീറ്റിംഗ് തീരുമാനപ്രകാരം പട്ടാമ്പി നിയോജകമണ്ഡലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം ഇന്ന് (18/10/21തിങ്കൾ) വൈകീട്ട് 4 ന് താലൂക് കോൺഫറൻസ് ഹാളിൽ ചേരും മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷത വഹിക്കും.പട്ടാമ്പി മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന പട്ടാമ്പി ബ്ലോക്ക്‌ പ്രസിഡന്റ്‌, മുൻസിപ്പൽ ചെയർമാൻ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,പോലീസ്,മെഡിക്കൽ,ഫയർ,ഹെൽത്ത്‌,ട്രാഫിക്,  കെഎസ്ഇബി, ഇറിഗേഷൻ, വില്ലേജ് ഓഫീസ്, വാട്ടർ അതോറിറ്റി,ജെ ആർ […]

Continue Reading

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷ, […]

Continue Reading

മരം ലേലം 12 ന്

പട്ടാമ്പി താലൂക്കിലെ വിളയൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ മാവ്, പ്ലാവ്, കാഞ്ഞിരം, തേക്ക്, ഇലവ്, മുള്ളിലം മരങ്ങള്‍ ഓഗസ്റ്റ് 12 ന് രാവിലെ 11 ന് ലേലം ചെയ്യും. തടി ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പട്ടാമ്പി താലൂക്ക് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0466-2214300.

Continue Reading

ടെന്‍ഡര്‍ ക്ഷണിച്ചു

പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (ടാക്സി ജീപ്പ്, കാര്‍) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 160000 രൂപയാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ പട്ടാമ്പി കൊപ്പം സി.എച്ച്.സി.യുടെ എതിര്‍വശത്തെ സേവന ബില്‍ഡിങിലുള്ള പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ഓഗ്സറ്റ് ഒമ്പതിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0466-2262170, 8281999252.

Continue Reading

കോവിഡ്: മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശം നല്‍കി. പട്ടാമ്പി നഗരസഭയില്‍ ജില്ലാ കല്കടറുടെ അധ്യക്ഷതയിലും പാലക്കാട് എസ്.പി ആര്‍. വിശ്വനാഥിന്റെ സാന്നിധ്യത്തിലും നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കോവിഡ് പോസിറ്റീവാകുന്ന എല്ലാവരേയും ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റണം. അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ളതും ഗുരുതര രോഗികള്‍ ഉള്ളതുമായ വീടുകളില്‍ പോസിറ്റീവ് ആകുന്നവര്‍ നിര്‍ബന്ധമായും […]

Continue Reading

മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ സിനിമയിൽ നായകനാകുന്നു.

പട്ടാമ്പി : അഭിനേതാക്കൾ നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളായ സംസ്ഥാനത്ത്നിന്ന് , ഒരു ജനപ്രതിനിധി ബിഗ് സ്ക്രീനിൽ നായകനായി എത്തുന്നു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിനാണ് തീ എന്ന സിനിമയിൽ നായകനാകുന്നത്. അഭിനയത്തില്‍ ഒരു കൈ നോക്കിയ രാഷ്ട്രീയ നേതാക്കള്‍ കുറവല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയവരാണ്. ഇപ്പോഴിതാ npമുഹമ്മദ് മുഹ്‌സിനും സിനിമയില്‍ നായകനാകുകയാണ് . അനില്‍ വി.നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. വസന്തത്തിന്റെ […]

Continue Reading