ഛേത്രി തുടങ്ങി, സഹൽ അവസാനിപ്പിച്ചു, സാഫ് കിരീടം ഇന്ത്യക്ക് സ്വന്തം!!

ചെറിയ ഇടവേളയ്ക്ക് ശേഷം സാഫ് കിരീടം ഇന്ത്യക്ക് സ്വന്തം. ഇന്ന് മാൽഡീവ്സിൽ നടന്ന ഫൈനലിൽ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്നും ഗോളുമായി ഇന്ത്യയെ മുന്നിൽ നിന്നു വിജയിച്ചു. ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയിരുന്നു എങ്കിലും ഗോൾ കണ്ടെത്താൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനുട്ടിൽ […]

Continue Reading

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് […]

Continue Reading

ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം

ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 […]

Continue Reading

ആവേശപ്പാരിൽ ചെന്നൈയെ വീഴ്ത്തി ഡൽഹി തലപ്പത്ത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. _*സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ്  19.4 ഓവറില്‍ 139-7.*_ 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ […]

Continue Reading

IPL : ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പർ കിംഗ്സായി ചെന്നൈ ‘തല’പ്പത്ത്

ഇന്നത്തെ മത്സരങ്ങൾ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും, ഋഷഭ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും (3.30pm) കെ.എൽ.രാഹുൽ നയിക്കുന്ന പഞ്ചാബും, കെയ്ൻ വില്യംസൻ നയിക്കുന്ന ഹൈദരാബാദും.(7.30) ഷാര്‍ജ: ഐപിഎല്ലില്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ  ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്.ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ […]

Continue Reading

റഗ്ബി അണ്ടർ 18 ജില്ലാ സെലക്ഷൻ ട്രയൽസ്

അടുത്ത മാസം 9,10തിയ്യതികളിൽ മലപ്പുറത്തു വച്ചു നടക്കുന്ന കേരള സംസ്ഥാന അണ്ടർ 18 റഗ്ബി ടൂർണമേന്റിലെക്കുള്ള പാലക്കാട്‌ ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് 2021 സെപ്റ്റംബർ 25 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ഗവ:സംസ്കൃത കോളേജ് ഗ്രൗണ്ടിൽ വച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നു .2004-2005 വർഷമോ അതിനു ശേഷം ജനിച്ചവരോ ആയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്‌ വിളിക്കുക 8943041758,8139888809

Continue Reading

ഐപിഎൽ : രാജസ്ഥാന് ആവേശജയം

ദുബായ്‌:ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് റണ്ണിനാണ് രാജസ്ഥാൻ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചത്.അവസാന ഓവറിൽ എട്ട് വിക്കറ്റ് ശേഷിക്കെ നാല് റൺ മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. കാർത്തിക് ത്യാഗിയെറിഞ്ഞ ഓവറിന്റെ ആദ്യ രണ്ട് പന്തിൽ ഒരു റണ്ണാണ് കിട്ടിയത്. അടുത്ത പന്തിൽ നിക്കോളാസ് പുരാൻ (32) പുറത്ത്. നാലാം പന്തിൽ പുതിയ ബാറ്റ്സ്മാൻ ദീപക് ഹൂഡയ്ക്ക് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തിൽ ഹൂഡയും പുറത്ത്. അവസാന പന്തിൽ മൂന്ന് റണ്ണായി […]

Continue Reading

ഐപിഎല്ലിന് ത്രില്ലർ തുടക്കം; ‘എൽ ക്ലാസിക്കോ’യിൽ മുംബൈയെ പൊട്ടിച്ച് ചെന്നൈ

ദുബൈ: ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ആദ്യ മത്സരം കെങ്കേമമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ പോരാട്ടം പാഴായി. നേരത്തെ റുതുരാജ് ഗെയ്‌‌ക്‌വാദിന്‍റെ മിന്നും അര്‍ധ […]

Continue Reading

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങളാണ് നാലാം ടെസ്റ്റില്‍ നിര്‍ണായകമായത്. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210 ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ […]

Continue Reading

ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയർലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.

Continue Reading